കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 13 പേര്‍ കൂടി അറസ്റ്റില്‍

By Reshma Vijayan  |  First Published May 6, 2021, 11:07 PM IST

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.


കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ കൂടി  അറസ്റ്റ് ചെയ്തു. അഞ്ച് സ്വദേശികളും എട്ട് വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് അഞ്ചുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് ഒരാള്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് നാലുപേര്‍, ജഹ്‌റ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍, അഹ്മദി ഗവര്‍ണറേറ്ററുകളില്‍ നിന്ന് ആരും അറസ്റ്റിലായില്ല.

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. 

Latest Videos

click me!