ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.
മസ്കത്ത്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് പത്തു പ്രവാസികള്‍ അറസ്റ്റില്‍. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അൽ വുസ്ത ഗവർണറേറ്റിൽ നിന്നാണ് ഈ പ്രവാസി തൊഴിലാളികളെ ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തത്.
ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറിൽ വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
അതേസമയം ഒമാനില്‍ വിദേശികളുടെ താമസ, തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരത്വമുള്ളവരാണ് പിടിയിലായത്. തൊഴിൽ നിയമവും വിദേശികളുടെ താമസനിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലാകുന്നത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; കടല്‍ മാര്‍ഗം കടത്തിയ 100 കിലോ ഹാഷിഷ് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് പിടിച്ചെടുത്തത്.
വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.