വടക്കൻ സൗദിയിൽ കനത്ത മഞ്ഞുവീഴ്ച, നാളെ മുതൽ ശൈത്യം കടുക്കും

By Web Team  |  First Published Jan 4, 2023, 11:13 PM IST

ഒരാഴ്ച മുമ്പ് സമാനമായ നിലയിൽ അൽലൗസ് മലനിരകളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾ മലനിരകൾ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുണ്ട്. 


റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ച. തബൂക്കിലെ അൽലൗസ് മലനിരകളിൽ വീണ്ടും മഞ്ഞ് വീഴ്ചയുണ്ടായി. ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നു. മലനിരകളാകെ വെള്ളപുതച്ച നിലയിലാണ്. പ്രദേശത്ത് തണുപ്പും ശക്തമായിട്ടുണ്ട്. 

ഒരാഴ്ച മുമ്പ് സമാനമായ നിലയിൽ അൽലൗസ് മലനിരകളിൽ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾ മലനിരകൾ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് കാരണം ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. 

Latest Videos

undefined

മേഖലയില്‍ നാളെ മുതൽ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽജൗഫ്, ഹായിൽ, ഉത്തര അതിർത്തി പ്രവിശ്യകളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതൽ അഞ്ചു ഡിഗ്രി വരെയായി കുറയും. റിയാദ്, അൽഖസീം പ്രവിശ്യകളിലേക്കും കിഴക്കൻ പ്രവിശ്യയുടെ വടക്കു ഭാഗത്തേക്കും അതിശൈത്യം വ്യാപിക്കും. ഇവിടങ്ങളിൽ താപനില അഞ്ചു ഡിഗ്രി മുതൽ ഒമ്പതു ഡിഗ്രി വരെയായി കുറയുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

Read also: കഴിഞ്ഞ വര്‍ഷം ജബൽ അക്ദർ സന്ദർശിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

click me!