
കുവൈത്ത് സിറ്റി: കുവൈത്തിൽ താപനനില ഉയരുമെന്ന് മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാറ്റിന്‍റെ വേഗത ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു. അതിനാൽ കാലാവസ്ഥ മിതമായിരിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് മാറി വീശുന്ന കാറ്റ് മണിക്കൂറിൽ എട്ട് മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ നിലയിൽ വീശിയേക്കും. ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
Read Also - 100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam