കുതിച്ചുയര്‍ന്ന് താപനില; കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു

By Web Team  |  First Published Jul 13, 2024, 11:07 AM IST

വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Read Also -  കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

Latest Videos

പകല്‍ മുഴുവനുള്ള കനത്ത ചൂട് രാത്രിയിലും അനുഭവപ്പെട്ടു. ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൂ​ടു​കാ​റ്റും വീ​ശി. രാ​ത്രി താപനില 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂടിയ താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ടി​ക്കാ​റ്റി​നുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശ​നി​യാ​ഴ്ച താ​പ​നി​ല 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ചൂ​ടേറിയ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!