ഒമാനിൽ ശൈത്യകാലം ആരംഭിച്ചു; താപനിലയിൽ കാര്യമായ കുറവ്, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച

By Web Team  |  First Published Dec 22, 2024, 12:14 PM IST

ഒമാനില്‍ ശൈത്യകാല സീസണ്‍ ആരംഭിച്ചു. പലയിടങ്ങളിലും താപനില കുറയുകയും നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. 


മസ്കറ്റ്: ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു. ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്‍റെ ഉള്‍പ്രദേശങ്ങളിലടക്കം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടായി.

ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​ഖി​ലാ​ണ്. 2.8 ഡി​ഗ്രി സെ​ല്‍ഷ്യ​സ് ആ​യി​രു​ന്നു താ​പ​നി​ല. മ​സ്യൂ​ന 7.1, തും​റൈ​ത്ത് 7.6, ഹൈ​മ, യ​ങ്ക​ല്‍ 10.3 , സു​നാ​നാ​ഹ് 10.5 ഡി​ഗ്രി സെ​ല്‍ഷ്യ​സ് എ​ന്നി​വ​യാ​ണ് താ​പ​നി​ല കു​റ​ഞ്ഞ മ​റ്റു സ്ഥ​ല​ങ്ങ​ള്‍. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ ഇ​ടി​വു​ണ്ടാ​കും. ജ​ബ​ൽ അ​ഖ്ദ​ർ, ജ​ബ​ൽ ശം​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ല്ല ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.  

Latest Videos

undefined

Read Also - അടുത്ത വര്‍ഷത്തെ ആദ്യ അവധി; ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ച് യുഎഇ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!