സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്കുമുള്ള ഗതാഗതം ഒരുപോലെ തടസപ്പെട്ടു. രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം നിരവധിപ്പേര്‍ മടങ്ങിപ്പോവുകയും ചെയ്‍തു.
മനാമ: സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയിലുണ്ടായ സാങ്കേതിക തകരാറുകള്‍ കാരണം മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളാണ് കോസ്‍വേയില്‍ കുടുങ്ങിക്കിടന്നത്. പിന്നീട് രാത്രിയോടെ തകരാര്‍ പരിഹരിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കോസ്‍വേയില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സൗദി അറേബ്യയില്‍ നിന്ന് ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്കുമുള്ള ഗതാഗതം ഒരുപോലെ തടസപ്പെട്ടു. രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം നിരവധിപ്പേര്‍ മടങ്ങിപ്പോവുകയും ചെയ്‍തു. സാങ്കേതിക തകരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്‍വേ അതോറിറ്റി പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനങ്ങള്‍ കോസ്‍വേയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Read also: ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍
സൗദി അറേബ്യയില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്; പ്രവാസികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് 65 വർഷം തടവ്
റിയാദ്: സൗദി അറേബ്യയില്‍ സർക്കാർ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഡീസൽ വൻതോതിൽ വാങ്ങി വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതികളെ സൗദി കോടതി 65 വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പൊതുമുതൽ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പതിനൊന്ന് പ്രതികളും ഒരു വ്യാപാര സ്ഥാപനവും ചേർന്ന് സംഘടിത കുറ്റകൃത്യ സംഘം രൂപീകരിക്കുകയായിരുന്നുവെന്നാണ് കേസ്.
സ്വന്തം ഉടമസ്ഥതയിൽ പെട്രോൾ ബങ്കുകളുള്ളത് മുതലെടുത്ത് വൻതോതിൽ ഡീസൽ വാങ്ങിയ പ്രതികൾ, ഈ ഡീസൽ പിന്നീട് വിദേശത്തേക്ക് കടത്തി മറ്റു രാജ്യങ്ങളിൽ ഇന്ധന വില്‍പന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിയമ വിരുദ്ധമായി വിൽക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖ നിർമാണം, ബിനാമി ബിസിനസ്, ബാങ്കിംഗ് കൺട്രോൾ നിയമം ലംഘിക്കൽ എന്നീ കുറ്റകൃത്യങ്ങളും പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞു.