കുവൈത്തില്‍ അന്‍പതിലധികം കുട്ടികളെ പീ‍ഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

By Web Team  |  First Published Oct 25, 2022, 11:28 PM IST

പാകിസ്ഥാന്‍ പൗരനായ ഒരു പ്രവാസിയാണ് തന്റെ എട്ട് വയസുള്ള മകനെ പലചരക്ക് കടയിലേക്ക് പോകുമ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിപ്പിച്ചെന്ന് അധികൃതരെ അറിയിച്ചത്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസിൽ നിന്ന് നേരിട്ടുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവർണറേറ്റിലെ സ്‌കൂളുകളിൽ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇയാളെന്ന് കുവൈത്തിലെ അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.. 

പാകിസ്ഥാന്‍ പൗരനായ ഒരു പ്രവാസിയാണ് തന്റെ എട്ട് വയസുള്ള മകനെ ഒരു പലചരക്ക് കടയിലേക്ക് പോകുമ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിപ്പിച്ചെന്ന് അധികൃതരെ അറിയിച്ചത്. ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്കാണ് റിപ്പോര്‍ട്ട് കിട്ടിയത്. കുട്ടി പീഡനത്തിനിരയായ സ്ഥലത്ത് ഡിറ്റക്ടീവുകൾ എത്തി കടകളിലെയും സമീപത്തെയും കെട്ടിടങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. എന്നാല്‍ പ്രതി മറ്റൊരു കുട്ടിയെയും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് അധികൃതർക്ക് ലഭിച്ചു.

Latest Videos

Read also:  ബോധപൂര്‍വം കാര്‍ പിന്നിലേക്ക് എടുത്ത് മറ്റൊരു വാഹനത്തെ ഇടിച്ചു; യുഎഇയില്‍ ഡ്രൈവര്‍ക്ക് പിഴ

പ്രതി ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്താൻ സാധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടെ ഒരു അറബ് കുട്ടിയെയും ഇയാള്‍ ഉപദ്രവിക്കുന്ന മൂന്നാമത്തെ വീഡിയോയും ലഭിച്ചു. വാഹനം പരിശോധിച്ചതിൽ നിന്നാണ് അധ്യാപകനാണ് പ്രതിയെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാവുകയായിരുന്നു. അന്‍പതിലധികം കുട്ടികളെ പീ‍ഡനത്തിനിരയാക്കിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read also: മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയും

click me!