ഒമാനില്‍ ടാങ്കർ ലോറിക്ക്​ തീപിടിച്ച്​ രണ്ടുപേർ മരിച്ചു

By Web Team  |  First Published Jun 7, 2024, 6:47 PM IST

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  


മസ്കത്ത്​: ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം. അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 

Latest Videos

Read Also - ഉദ്യോഗസ്ഥന് സംശയം, ബോഡി സ്കാനര്‍ പരിശോധന; യാത്രക്കാരന്‍റെ കുടലിൽ കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്സ്യൂളുകൾ

ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു 

മസ്കത്ത്: ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ബലി​പെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദുൽഹജ്ജ്​ മാസപ്പിറവി നിരീക്ഷിക്കാൻ പൗരൻമാരോടും താമസക്കാരോടും എൻഡോവ്‌മെൻറ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു​. ബലി​പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി ഇനി വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!