തമായസ്; യൂണിയന്‍ കോപിന്റെ ലോയല്‍റ്റി പ്രോഗ്രാമില്‍ ചേര്‍ന്നത് 7,40,000ല്‍ അധികം ഉപഭോക്താക്കള്‍

By Web Team  |  First Published Aug 17, 2022, 8:25 PM IST

യൂണിയന്‍ കോപില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ തമായസ് കാര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്നിത് പുറമെ, ആകര്‍ഷകമായ വിലക്കുറവ് ലഭിക്കുന്ന പ്രമോഷണല്‍ ഓഫറുകളില്‍ നിന്നുള്ള പ്രയോജനവും ലഭിക്കുന്നു.


ദുബൈ: യൂണിയന്‍ കോപിന്റെ 740,840 ഉപഭോക്താക്കള്‍ ഇതുവരെ തമായസ് ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗമായതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി അറിയിച്ചു. രണ്ട് തരത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. ഓഹരി ഉടമകളായ ഉപഭോക്താക്കള്‍ക്കായി 'ഗോള്‍ഡന്‍' കാര്‍ഡുകളും ഓഹരി ഉടമകളല്ലാത്ത ഉപഭോക്താക്കള്‍ക്കായി 'സില്‍വര്‍' കാര്‍ഡുകളുമാണുള്ളത്. വ്യാപാരത്തിന്റെ ഏറിയപങ്കും ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ ഉപഭോക്താക്കളില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ യൂണിയന്‍കോപ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വര്‍ഷവും ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറികളിലുള്ള തമായസ് കാര്‍ഡ് ഉടമകളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവ് യൂണിയന്‍ കോപില്‍ ഉപഭോക്താക്കള്‍ക്കുള്ള ആത്മവിശ്വാസത്തിന്റെയും വിപണിയില്‍ യൂണിയന്‍ കോപിനുള്ള സ്ഥാനത്തിന്റെയും മറ്റ് ഔട്ട്‍ലെറ്റുകളില്‍ നിന്നുള്ള വ്യത്യസ്‍തതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

നിലവില്‍ 24,105 ഓഹരി ഉടമകളായ ഉപഭോക്താക്കളാണ് തമായസ് ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഓഹരി ഉടമകളല്ലാത്ത മറ്റ് 7,06,735 ഉപഭോക്താക്കള്‍ തമായസ് സില്‍വര്‍ കാര്‍ഡ് വാങ്ങിയിട്ടുണ്ട്. യൂണിയന്‍ കോപില്‍ നടക്കുന്ന വ്യാപാരത്തിന്റെ എണ്‍പത് ശതമാനവും രണ്ട് കാറ്റഗറികളിലുള്ള തമായസ് കാര്‍ഡ് ഉടമകളായ ഉപഭോക്താക്കളില്‍ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളില്‍ നിന്നും എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി തമായസ് കാര്‍ഡുകള്‍ ലഭിക്കും. ലോയല്‍റ്റി പ്രോഗ്രാമിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കാനായി ഇവ രജിസ്റ്റര്‍ ചെയ്‍ത് ഓണ്‍ലൈനായി ആക്ടിവേറ്റ് ചെയ്യണം. യൂണിയന്‍ കോപിന്റെ ഏത് ശാഖയിലുമുള്ള കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളില്‍ നിന്നും ഇവ സ്വന്തമാക്കാനാവും.

യൂണിയന്‍ കോപില്‍ നിന്ന് പര്‍ച്ചേസ് നടത്തുമ്പോള്‍ ലോയല്‍റ്റി പോയിന്റുകള്‍ സമ്പാദിക്കാന്‍ തമായസ് കാര്‍ഡ് വഴി സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം യൂണിയന്‍ കോപ് അടിക്കടി പ്രഖ്യാപിക്കുന്ന ആകര്‍ഷകമായ വിലക്കുറവുകളടങ്ങിയ പ്രൊമോഷണല്‍ ഓഫറുകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഓരോ വിഭാഗത്തിലും ലോയല്‍റ്റി പോയിന്റുകള്‍ ഒരു നിശ്ചിത എണ്ണത്തിലെത്തുമ്പോള്‍ അവ റെഡീം ചെയ്‍ത് ക്യാഷ് ഡിസ്കൗണ്ടുകൾ നേടുന്നതിന് പുറമെ വളരെ എളുപ്പത്തില്‍ യൂണിയന്‍ കോപ് വെബ്‍സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്‍ത് വെബ്‍സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ചില സമയങ്ങളില്‍ 90 ശതമാനം വരെ വരുന്ന വിലക്കുറവുകള്‍ നല്‍കുന്നതിന് പുറമെയാണിത്. തമായസ് പ്രോഗ്രാം ലളിതവും ഓണ്‍ലൈനിലൂടെ എല്ലാവര്‍ക്കും ലഭ്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോഗ്രാമിന്റെ വെബ്‍സൈറ്റായ https://tamayaz.unioncoop.ae/En/Default.aspx ല്‍ പ്രവേശിച്ച് ലളിതമായ നടപടികളിലൂടെയോ അല്ലെങ്കില്‍ ബ്രാഞ്ചുകളിലെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളിലൂടെയോ ഇത് സ്വന്തമാക്കാം.

click me!