'ദക്ഷിണ ഇസൈ'! യുഎഇയിൽ ദക്ഷിണേന്ത്യൻ സംഗീതസദസുകളൊരുക്കി 'സ്വരസംഗമ' 

By Web Team  |  First Published Nov 13, 2024, 6:52 PM IST

സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം, എച്ച് എൻ ഭാസ്കർ, പത്തിരി സതീഷ് കുമാർ എന്നിവർ അണിനിരക്കും


ദുബായ്: ദുബായ് - യു എ ഇയിലെ സംഗീത - നൃത്തകലാസ്വാദക കൂട്ടായ്മയായ 'സ്വരസംഗമ'യും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും കൈകോർത്തുകൊണ്ട് 'ദക്ഷിണ ഇസൈ' എന്നപേരിൽ കർണ്ണാടക സംഗീതക്കച്ചേരി പരമ്പരക്ക് യു എ ഇയിൽ വേദികൾ ഒരുക്കുന്നു. ആധുനിക കർണ്ണാടക സംഗീതരംഗത്തെ അതിപ്രശസ്തരായ കലാകാരമാരെ അണിനിരത്തിയാണ് ഈ സംഗീതസദസ്സുകൾ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Latest Videos

undefined

സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം (വായ്പ്പാട്ട്), എച്ച് എൻ ഭാസ്കർ (വയലിൻ), പത്തിരി സതീഷ് കുമാർ (മൃദംഗം) എന്നിവരെ അണിനിരത്തിക്കൊണ്ട് നവംബർ 15 ന് അജ്മാൻ അൽ - തലായിലെ ഹബിത്താത്ത് സ്കൂളിലും തുടർന്ന് നവംബർ 17 ന് ദുബായ് സഫായിലെ ജെ എസ് എസ് പ്രൈവറ്റ് സ്കൂളിലുമാണ് ഈ സംഗീതസ്സുകൾക്ക് വേദികൾ ഒരുക്കിയിട്ടുള്ളത്. നാട്ടിലും വിദേശത്തും ഭാരതീയ രംഗകലകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യപടിയായാണ് 'സ്വരസംഗമ' ഈ സംഗീതസദസ്സുകൾ ഒരുക്കുന്നതെന്ന് 'സ്വരസംഗമ'യുടെ സംഘാടകരായ ഹർഡൈ സുധാകർ ഷെട്ടിയും രാമസ്വാമിയും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിശദവിവരങ്ങൾ ഇങ്ങനെ

നവംബർ 15, നവംബർ 17 ദിവസങ്ങളിലാണ് യു എ ഇയിൽ 'സ്വരസംഗമ'  ദക്ഷിണേന്ത്യൻ സംഗീത സദസുകൾ ഒരുക്കിയിരിക്കുന്നത്. നവംബർ 15 ന് അജ്മാൻ അൽ - തലായിലെ ഹബിത്താത്ത് സ്കൂളിലും തുടർന്ന് നവംബർ 17 ന് ദുബായ് സഫായിലെ ജെ എസ് എസ് പ്രൈവറ്റ് സ്കൂളിലുമാകും പരിപാടി നടക്കുക. ആധുനിക കർണ്ണാടക സംഗീതരംഗത്തെ അതിപ്രശസ്തരായ കലാകാരമാരെ അണിനിരത്തിയാണ് ഈ സംഗീതസദസ്സുകൾ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം (വായ്പ്പാട്ട്), എച്ച് എൻ ഭാസ്കർ (വയലിൻ), പത്തിരി സതീഷ് കുമാർ (മൃദംഗം) എന്നിവർ പരിപാടിയിൽ അണിനിരക്കും. നാട്ടിലും വിദേശത്തും ഭാരതീയ രംഗകലകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യപടിയായാണ് 'സ്വരസംഗമ' ഈ സംഗീതസദസ്സുകൾ ഒരുക്കുന്നത്.

click me!