നിയമം ലംഘിച്ച് ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റു; അബുദാബിയിലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് പൂട്ടിച്ച് അധികൃതര്‍

By Web Team  |  First Published May 22, 2024, 4:23 PM IST

അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്.


അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റതിനാണ് മുസഫയിലെ ഹൈ ക്വാളിറ്റി ഫുഡ് സ്റ്റഫ് ട്രേഡിങ്- വണ്‍ പേഴ്സണ്‍ കമ്പനി എല്‍എല്‍സി പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് സൂപ്പര്‍മാര്‍ക്കറ്റ് പൂട്ടിച്ചത്. (പ്രിസര്‍വ്ഡ്)  ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോര്‍ റൂമില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ വിറ്റതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നടപടിയെടുത്തത്. നിയമലംഘനം പരിഹരിച്ച ശേഷം മാത്രമെ ഇനി സ്ഥാപനം തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അതോറിറ്റി അറിയിച്ചു.  ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 800 555 നമ്പറിൽ അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അഭ്യർഥിച്ചു. 

Latest Videos

Read Also - യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

സ്വദേശിവത്കരണ നിയമലംഘനം; 1,370 സ്വകാര്യ കമ്പനികൾക്ക് പിഴ 

അബുദാബി: യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്.

സ്വദേശിവത്കരണ നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022ന്‍റെ പകുതി മുതല്‍ 2024 മെയ് 16 വരെയുള്ള അവലോകന കാലയളവിൽ നിയമവിരുദ്ധമായി നിയമിച്ച 2,170 സ്വദേശികളെ മന്ത്രാലയം ഇൻസ്പെക്ടർമാർ കണ്ടെത്തി. ഈ 2,170 യുഎഇ പൗരന്മാരെ നിയമിച്ച 1,379 സ്വകാര്യ കമ്പനികളെയും പരിശോധനാ സംഘം വിജയകരമായി തിരിച്ചറിയുകയായിരുന്നു.

ഓരോ കേസിലും നിയമലംഘകർക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. അതേസമയം, 20,000-ത്തിലേറെ സ്വകാര്യ കമ്പനികൾ സ്വദേശികളെ നിയമിക്കുകയും സ്വദേശിവത്കരണ നയങ്ങളും തീരുമാനങ്ങളും പാലിക്കുകയും ചെയ്തിട്ടുണ്ട്. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 600590000 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ അ​റി​യി​ക്ക​ണം. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ത്​ രീ​തി​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും പ​രാ​തി സ​മ​ർ​പ്പി​ക്കാം. അമ്പതിലകം ​ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ 2024 ജൂ​ൺ 30ന​കം ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. നാ​ഫി​സ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം 2021 മു​ത​ൽ ഇ​തു​വ​രെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ 170 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!