സെപ്തംബർ പകുതിക്ക് ശേഷം താപനിലയിലെ ഏറ്റക്കുറച്ചിലുകളും മാറ്റവും ഉണ്ടായേക്കും.
റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലം സെപ്തംബർ തുടക്കത്തിൽ അവസാനിക്കും. കാലാവസ്ഥയുടെ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനത്തിൽ സെപ്തംബർ ആദ്യം വേനൽക്കാലം അവസാനിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. സെപ്തംബർ പകുതി വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ‘അൽ അഖ്ബാരിയ’ ചാനലിലെ ‘നശ്റത്ത് അൽനഹാർ’ എന്ന പരിപാടിയിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
സെപ്തംബർ പകുതിക്ക് ശേഷം താപനിലയിലെ ഏറ്റക്കുറച്ചിലുകളും മാറ്റവും ഉണ്ടായേക്കും. ശരത്കാലത്തിനിടയിൽ പരിവർത്തന ഘട്ടങ്ങൾ നിരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൗ സമയത്ത് സാധാരണയായി താപനിലയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും ഏറ്റക്കുറച്ചിലുകൾക്കും ദ്രുതഗതിയിലുള്ള കാറ്റിെൻറ പ്രവർത്തനത്തിനും മഴയ്ക്കുള്ള സാധ്യതകൾക്കും സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥ വകുപ്പ് വക്താവ് പറഞ്ഞു.
undefined
Read Also - ഹെലിപാഡല്ല, നടുറോഡ്; വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു, കൂടെ ഹെലികോപ്റ്ററും! വീഡിയോ വൈറൽ, കാര്യമിതാണ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ᐧ