മാവലെ പാലം മുതൽ അൽ സഹ്‍വ ടവർ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികൾ നടത്തുക. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് ഈ നടപടിയെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.
മസ്‍കത്ത്: വ്യാഴാഴ്‍ച വൈകുന്നേരം മുതൽ മാർച്ച് ആറ് ഞായറാഴ്‍ച രാവിലെ വരെ സുൽത്താൻ ഖാബൂസ് സ്‍ട്രീറ്റ് (Sultan Qaboos Street) ഭാഗികമായി അടയ്‍ക്കുമെന്ന് മസ്‍കത്ത് നഗരസഭയുടെ (Muscat Municipality) അറിയിപ്പ്. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായിട്ടാണ് (maintenance work) റോഡ് അടക്കുന്നത്.
മാവലെ പാലം മുതൽ അൽ സഹ്‍വ ടവർ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികൾ നടത്തുക. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് ഈ നടപടിയെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
بالتعاون مع ستقوم بإغلاق جزئي لشارع السلطان قابوس (بعد جسر الموالح باتجاه برج الصحوة)، وذلك ابتداءً من مساء اليوم 3/مارس/2022 وحتى صباح يوم الأحد الموافق 6/مارس/2022؛ بغرض صيانة الجزء المتضرر من الشارع، يرجى أخذ الحيطة واتباع الإرشادات المرورية. pic.twitter.com/h5JB7VLxw8
— بلدية مسقط (@M_Municipality)
സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ (Not wearing seat belts) യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് (Driver and passengers) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി ഇക്കാര്യം സൂചിപ്പിച്ചത്. വാഹനം റോഡിലായിരിക്കുമ്പോൾ ഡ്രൈവറോടൊപ്പം തന്നെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ജി.ഡി.ടി വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർക്കും യാത്രക്കാർക്കും പിഴ ചുമത്തുമെന്നും ജി.ഡി.ടി അറിയിച്ചു.
ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർക്ക് ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) മൂന്നുവർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും (Dr. Ausaf Sayeed) ഭാര്യ ഫര്‍ഹ സഈദിനും (Farha Sayeed) റിയാദിലെ ഇന്ത്യന്‍ പൗരാവലി യാത്രയയപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിൽ (Ministry of External Affairs) വകുപ്പ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച് ന്യൂ ഡൽഹിയിലേക്ക് പോകുന്ന അദ്ദേഹത്തിന് കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്റെ പൂർണചുമതലയാണ് ലഭിക്കുക.
ഈ മാസം അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും. റിയാദിലെ റൗദ അല്‍അമാകിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സാമൂഹികപ്രവർത്തകരും പങ്കെടുത്തു. അംബാസഡറെയും പത്നിയെയും ബൊക്കെ നല്‍കി ആദരിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട്, സലീം മാഹി, അശ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ, സലീം കളക്കര, ഷാജി സോണ, ലത്തീഫ് ഓമശേരി, അനസ് മാള, റഹ്മത്ത് തിരുത്തിയാട്, നസീര്‍ ഹനീഫ, ശഫീഖ്, ഷഫീഖ്, ഹാതിം, ഫഹദ്, ഷംനാസ് കുളത്തൂപ്പുഴ, സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, ശഫീഖ് പാനായിൽ, ഡോ. അബ്ദുല്‍ അസീസ്, സിദ്ദീഖ് തുവ്വൂർ, ഹുസൈൻ ദവാദ്മി, അബൂബക്കർ സിദ്ദീഖ്, ഇല്യാസ് കല്ലുമൊട്ടക്കൽ, ഡോ. ജയചന്ദ്രൻ, ബിൻഷാദ്, നിഷാദ് ആലംകോട്, നബീൽ സിറാജുദ്ദീൻ, മുഹമ്മദ് റാസി, ഹസൻ ഹർഷാദ്, റാഫി കൊയിലാണ്ടി, മജീദ് പൂളക്കാടി, ബിനു ശങ്കർ, സലീം പാറയിൽ, ടി.വി.എസ്. സലാം, കെ.സി. ഷാജു, പൂക്കോയ തങ്ങൾ, നിഹ്മത്തുല്ല, സനൂപ് പയ്യന്നൂർ, ഷരീഫ്, കബീർ പട്ടാമ്പി, ഗോപൻ, ആതിര ഗോപൻ തുടങ്ങിവര്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് അംബാസഡര്‍ക്ക് ബൊക്കെ നല്‍കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും അംബാസഡർക്ക് ബൊക്കെ നൽകാനെത്തി.