ഖത്തറിൽ ഇന്നും നാളെയും കനത്ത കാറ്റ് വീശും; ജാഗ്രതാ നിർദ്ദേശം

Published : Apr 18, 2025, 06:19 PM IST
ഖത്തറിൽ ഇന്നും നാളെയും കനത്ത കാറ്റ് വീശും; ജാഗ്രതാ നിർദ്ദേശം

Synopsis

പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം ദൃശ്യപര്യത കുറയും. റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാം.

ദോ​ഹ: ഖ​ത്ത​റി​ൽ ഇന്നും നാളെയും ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളായി തു​ട​രു​ന്ന കാ​റ്റ് വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാഴ്ച വ​രെ കൂ​ടു​ത​ൽ ശക്തിയോടെ വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Read Also - ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രു​മെ​ന്നും അധികൃതർ അ​റി​യി​ച്ചു. പൊടിപടലങ്ങൾ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാം. ക​ട​ൽ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. പൊതുജനങ്ങളും വാഹന യാത്രക്കാരും ക​ട​ൽ തീ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

അതേസമയം കുവൈത്തില്‍ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു. വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും, വേഗത കുറഞ്ഞതും ഇടത്തരവും ആയിരിക്കും, ചിലപ്പോൾ ശക്തമാകും, തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം