ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ

By Web Desk  |  First Published Jan 7, 2025, 4:26 PM IST

വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. പ്രവാസികള്‍ ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ കീശ കാലിയാകും. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസവിസ നിയമലംഘകര്‍ക്ക് കനത്ത പിഴ ചുമത്തുന്നത് പ്രാബല്യത്തില്‍. റെസിഡന്‍സി നിയമലംഘകര്‍ക്ക് കര്‍ശന പിഴ ഏര്‍പ്പെടുത്തുന്നത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. താമസ നിയമലംഘകര്‍, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്ക് കനത്ത പിഴ ചുമത്തും. 

കുടുംബത്തെ സന്ദര്‍ശിക്കാന്‍, സ്കൂളില്‍ ചേര്‍ക്കൽ, ഗവൺമെന്‍റ് വര്‍ക്ക്, സ്വകാര്യ മേഖലയിലെ ജോലി, വാണിജ്യ, വ്യാവസായിക ജോലി, ചികിത്സ, താല്‍ക്കാലിക സര്‍ക്കാര്‍ കരാര്‍ എന്നിവക്കായി രാജ്യത്തേക്ക് പ്രവേശന വിസ ലഭിച്ചെത്തിയ ശേഷം റെസിഡന്‍സി പെര്‍മിറ്റ് നേടാത്തവര്‍ക്ക് പിഴ ചുമത്തും. ആദ്യ മാസം ഓരോ ദിവസവും രണ്ട് ദിനാര്‍ വീതമാണ് പിഴ ഈടാക്കുക. ഒരു മാസത്തിന് ശേഷം പ്രതിദിനം നാല് ദിനാറായി പിഴ ഉയര്‍ത്തും. ഇത്തരത്തില്‍ 1,200 ദിനാര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. 

Latest Videos

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്നാ​ൽ പ്ര​തി​ദി​നം 10 ദിനാ​ർ ഈ​ടാ​ക്കും. ഇ​ത്ത​ര​ക്കാ​ർ​ക്കു​ള്ള കൂ​ടി​യ പി​ഴ 2000 ദിനാ​റാ​ണ്. താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, രാ​ജ്യം വി​ടാ​തെ തു​ട​രു​ന്ന​വ​ർ​ക്കും പു​തി​യ സം​വി​ധാ​നം ബാ​ധ​ക​മാ​ണ്. തൊ​ഴി​ൽ വി​സ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഗ്രേ​സ് പീരി​യ​ഡി​ന് ശേ​ഷം ആ​ദ്യ മാ​സ​ത്തേ​ക്ക് ര​ണ്ടു ദിനാ​റും തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ൾ​ക്ക് നാ​ല് ദി​നാ​റും ഈ​ടാ​ക്കും. പ​ര​മാ​വ​ധി പി​ഴ 1200 ദിനാ​റാ​ണ്.

Read Also - കാനഡയിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് നഴ്സിങ് റിക്രൂട്ട്മെന്‍റ്; മലയാളികളേ കരുതിയിരിക്കുക, തട്ടിപ്പിൽ വീഴരുതേ

അതേസമയം ന​വ​ജാ​ത​ശി​ശു​ക്ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്നാ​ൽ ആ​ദ്യ മാ​സ​ത്തേ​ക്ക് പ്ര​തി​ദി​നം ര​ണ്ടു ദിനാ​ർ (നാ​ലു മാ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡി​ന് ശേ​ഷം). തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ൾ​ക്ക് നാ​ലു ദി​നാ​ർ വീതവും പിഴ ഈടാക്കും. പ​ര​മാ​വ​ധി പി​ഴ 2000 ദി​നാ​റാണ്. ഗാര്‍ഹിക തൊഴിലാളികളുടെ നിയമലംഘനം താല്‍ക്കാലിക റെസിഡന്‍സി അല്ലെങ്കില്‍ പുറപ്പെടല്‍ നോട്ടീസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം രണ്ട് ദിനാര്‍ വീതം, പരമാവധി പിഴ 600 ദിനാറാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!