വിസയില്ലാതെ കറങ്ങി വരാം; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വിസാ രഹിത യാത്ര അനുവദിക്കാൻ ശ്രീലങ്ക

By Web Team  |  First Published Aug 23, 2024, 1:07 PM IST

ഇന്ത്യയടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിസയില്ലാ യാത്ര സാധ്യമാകുക. 


ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരം ഒരുക്കി മറ്റൊരു രാജ്യം കൂടി. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസാ രഹിത യാത്രയ്ക്ക് അവസരം നല്‍കുന്നത്. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാകുകയെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ ഒന്നു മുതലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകുക. 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും. ആറ് മാസത്തെ ഈ പദ്ധതി വഴി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുകയുമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.

Latest Videos

undefined

Read Also - ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന 10 രാജ്യങ്ങൾ

ഇനി മുതല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകും. ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയടക്കം നിരവധി രാജ്യക്കാര്‍ക്കാണ് ഇത്തവണ വിസയില്ലാ യാത്രക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ സൗജന്യ വിസ അനുവദിച്ച പദ്ധതിയുടെ വിജയത്തിന് ശേഷമാണ് അതിന് തുടര്‍ച്ചയായി പുതിയ തീരുമാനം വരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!