10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ

By Web Team  |  First Published Oct 23, 2024, 4:11 PM IST

നവംബര്‍ ഒന്ന് മുതലാണ് ഇളവുകൾ ലഭിക്കുക.


ദുബൈ: പത്ത് വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്ത ദുബൈയിലെ താമസക്കാര്‍ക്കു എമിറാത്തി സ്‌പോണ്‍സര്‍മാര്‍ക്കും പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 1 മുതല്‍ ഇത്തരക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.

'ഐഡിയല്‍ ഫേസ്' എന്ന് പേരിട്ട ഈ പദ്ധതി യുഎഇ താമസനിയമം പാലിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്.

Latest Videos

undefined

ആനുകൂല്യങ്ങള്‍

* ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന
* ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്സ് പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം. 
* ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ് 
* മുതിർന്ന പൗരന്മാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും. 

ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Read Also - ഉറങ്ങിയാൽ സസ്‌പെൻഷൻ, 15 മിനിറ്റിലേറെ വൈകിയാൽ വാണിങ്, ശമ്പളം പിടിക്കും; ജോലിക്കിടെ ഉഴപ്പേണ്ട, കടുപ്പിച്ച് ഒമാൻ

യോഗ്യത:

* അപേക്ഷകർ യു എ ഇ യിൽ ഉള്ള വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം. കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണം
* കഴിഞ്ഞ 10 വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോൺസർ ആയിരിക്കണം (സ്വദേശികൾക്ക്).
* സ്പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല (സ്വദേശികൾക്ക്)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!