ദുബൈയിൽ മരിച്ച വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

By Web Team  |  First Published Aug 29, 2024, 3:33 PM IST

യുവതി മരണപ്പെട്ടതായി ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്‌.


ദുബൈ: ദുബൈയിൽ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായം തേടുന്നു. വയനാട് സുൽത്താൻ ബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ  അനീഷ (27 വയസ്സ്) എന്ന യുവതിയാണ് ദുബായിൽ മരിച്ചത്.

യുവതി മരണപ്പെട്ടതായി ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്‌. മരണപ്പെട്ട യുവതിയുടെ  അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ സാമൂഹിക പ്രവര്‍ത്തകന്‍ നസീർ വാടാനപ്പള്ളിയെ  ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. 

Latest Videos

undefined

Read Also - അഞ്ച് വയസ്സുള്ള മകളുടെ കരച്ചിൽ; വാതിൽ പൊളിച്ചപ്പോൾ മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

https://www.youtube.com/watch?v=QJ9td48fqXQ

click me!