സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്

By Web Team  |  First Published Dec 22, 2020, 7:38 PM IST

രാജ്യത്ത് 181പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 160 പേരാണ് സുഖം  പ്രാപിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,359ഉം രോഗമുക്തരുടെ എണ്ണം 3,52,249 ഉം ആയി. മരണസംഖ്യ 6139 ആയി ഉയർന്നു. 


റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിക്കുന്ന ദൈനംദിന കണക്കിൽ നേരിയ വർദ്ധനവ്. രോഗമുക്തിയെക്കാൾ അൽപം കൂടി പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും പ്രതിദിന  മരണസംഖ്യ കുറഞ്ഞു. ഇന്ന് എട്ട് പേർ മാത്രമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 

രാജ്യത്ത് 181പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 160 പേരാണ് സുഖം  പ്രാപിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,61,359ഉം രോഗമുക്തരുടെ എണ്ണം 3,52,249 ഉം ആയി. മരണസംഖ്യ 6139 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതിൽ 404 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. 

Latest Videos

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 64, മക്ക 36, കിഴക്കൻ  പ്രവിശ്യ 31, മദീന 12, ഖസീം 11, അസീർ 6, വടക്കൻ മേഖല 5, നജ്റാൻ 3, തബൂക്ക് 3, അൽജൗഫ് 3, ഹാഇൽ 3, ജീസാൻ 2, അൽബാഹ 2.

click me!