സൗദിയിൽ വാഹനങ്ങളുടെ പീഡിയോഡിക്കൽ പരിശോധനക്കായി ആറ് മൊബൈൽ സ്റ്റേഷനുകൾ

By Web Team  |  First Published Nov 1, 2024, 5:50 PM IST

എല്ലാ തരത്തിലുമുള്ള വാഹനങ്ങളും പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. 


റിയാദ്: വിദൂരപ്രദേശങ്ങളിൽ സേവനം നൽകുന്നതിന് വാഹനങ്ങളുടെ പീഡിയോഡിക്കൽ പരിശോധനക്കായി (ഫഹ്സുദ്ദൗരി) ആറ് മൊബൈൽ സ്റ്റേഷനുകൾ ആരംഭിച്ചു. വലിയ വാഹനവ്യൂഹമുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളും സ്ഥാപനത്തിനുള്ളിൽ ഇത് പരിശോധിക്കും. കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാനും വിദൂരപ്രദേശങ്ങൾക്കിടയിൽ റെക്കോർഡ് സമയത്ത് നീങ്ങാനുമാണ് മൊബൈൽ സ്റ്റേഷനുകൾ ആരംഭിച്ചത്.

ഇടുങ്ങിയതും നടപ്പാതയില്ലാത്തതുമായ റോഡുകളിലൂടെ ഇതിന് കടന്നുപോകാനാകും. നിശ്ചിത സ്റ്റേഷനുകളിൽ എത്തേണ്ട ആവശ്യമില്ലാതെ തന്നെ ഈ സേവനം എളുപ്പത്തിലും സൗകര്യപ്രദമായും ലഭിക്കാനും ഇത് സഹായിക്കും. സ്ഥാപനത്തിനുള്ളിൽ അവരുടെ വാഹനങ്ങൾ പരിശോധിക്കുന്നതിന് ഒരു വലിയ വാഹനവ്യൂഹമുള്ള സ്ഥാപനങ്ങൾക്കും മൊബൈൽ ഇൻസ്പെക്ഷൻ സ്റ്റേഷനുകൾ സേവനം നൽകുമെന്ന് ഫഹ്സുദ്ദൗദരി സിഇഒ എൻജിനീയർ സത്താം അൽ ഹുസാമി പറഞ്ഞു.

Latest Videos

undefined

പൊതുഗതാഗതം, ബസുകൾ, പ്രത്യേക സ്പെസിഫിക്കേഷനുകളും ഉപകരണങ്ങളുമുള്ള വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുമുള്ള വാഹനങ്ങളും പരിശോധിക്കാനുള്ള കഴിവ് ഇതിനുണ്ട്. വാഹന പരിശോധനാമേഖലയിൽ ദീർഘകാല പരിചയമുള്ള ഫ്രഞ്ച് നിർമാതാക്കളായ ‘മുള്ളറു’മായി സഹകരിച്ച്, വാഹന സാങ്കേതിക പരിശോധന എൻജിനീയർമാരുമായി കൃത്യമായ സാങ്കേതിക വിശദാംശങ്ങൾ ചർച്ച ചെയ്തതിന് ശേഷമാണ് മൊബൈൽ സ്റ്റേഷനുകൾ രാജ്യത്തിനായി പ്രത്യേകം നിർമിച്ചതെന്ന് അൽഹുസാമി പറഞ്ഞു.

സേവനങ്ങൾക്ക് പുറമെ ഉപഭോക്തൃ അന്വേഷണങ്ങളും അഭ്യർഥനകളും സുഗമമാക്കുന്നതിന് ഏകീകൃത നമ്പർ 920014531-ൽ ഉപഭോക്തൃ സേവന കാൾ സെൻറർ ആരംഭിച്ചതായും സി.ഇ.ഒ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!