കുവൈത്തിലെ പുതിയ കിരീടാവകാശിയായി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അല്‍ സബാഹ്

By Web Team  |  First Published Jun 3, 2024, 12:13 PM IST

ഞാ​യ​റാ​ഴ്ച അ​മീ​റി​ന് മു​മ്പാ​കെ കി​രീ​ടാ​വ​കാ​ശി ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.


കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്‍റെ പുതിയ കിരീടാവകാശിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അല്‍ സബാഹ്. ശ​നി​യാ​ഴ്ച​യാ​ണ് കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അല്‍ സ​ബാ​ഹ് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ച്ച​ത്. 

ഞാ​യ​റാ​ഴ്ച അ​മീ​റി​ന് മു​മ്പാ​കെ കി​രീ​ടാ​വ​കാ​ശി ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ കി​രീ​ടാ​വ​കാ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.  

Latest Videos

2006–2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായും 2019–2022 വരെ പ്രധാനമന്ത്രിയുമായിരുന്നു. കൊവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേർത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ശൈഖ് സബാഹ് കൂടുതൽ അറിയപ്പെടുന്നത്.

Read Also - ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൂട് ഉയര്‍ന്നതോടെ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു.  ഇന്നലെ മുതലാണ് നിയമം നിലവില്‍ വന്നത്. 

രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. ജോലിസമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിച്ചാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 31 വരെ 3 മാസം നീളുന്നതാണ് ഉച്ചവിശ്രമം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!