മാളില്‍ കോഫി കുടിച്ച്, മെട്രോയില്‍ യാത്ര ചെയ്ത് ദുബൈ ഭരണാധികാരി, വീഡിയോ

By Web Team  |  First Published Jul 15, 2023, 9:14 PM IST

മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 74-ാം ജന്മദിനം. യുഎഇയുടെയും ദുബൈയുടെയും വളര്‍ച്ചയ്ക്കും പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് സ്വദേശികളോടൊപ്പം പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു.

ജന്മദിനത്തിന്റെ തലേന്ന് യുഎഇ ജനങ്ങളുടെ പ്രിയപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു. മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദുബൈ മെട്രോയില്‍ നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ദുബൈ ആര്‍ടിഎ പങ്കുവെച്ചിരുന്നു. ദുബൈ മാളിലൂടെ നടക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. മാളിലിരുന്ന കോഫി കുടിക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങളും വൈറലായി. തിങ്കളാഴ്ച ദുബൈ വാട്ടര്‍ കനാലിന് ചുറ്റും ശൈഖ് മുഹമ്മദ് സൈക്കിള്‍ ചവിട്ടി പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് പര്യടനം നടത്തി.

صاحب السمو الشيخ محمد بن راشد ال مكتوم، نائب رئيس الدولة رئيس مجلس الوزراء حاكم دبي (رعاه الله)، خلال تجوله في دبي مستخدماً مترو دبي.

HH Sheikh Mohammed Bin Rashid Al Maktoum, Vice President, Prime Minister and Ruler of Dubai, tours using . pic.twitter.com/xjuJT6OAM7

— RTA (@rta_dubai)

Latest Videos

Read Also - മോദിയെ വരവേറ്റ് യുഎഇ; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ, വീഡിയോ

ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയ ഇനി ഹിന്ദ് സിറ്റി; ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: ദുബൈയിലെ അല്‍ മിന്‍ഹാദ് ഏരിയയും പരിസര പ്രദേശങ്ങളും ഇനി ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. മേഖലയെ പുനര്‍നാമകരണം ചെയ്‍ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. നാല് സോണുകളും എമിറേറ്റ്സ് റോഡ്, ദുബൈ - അല്‍ഐന്‍ റോഡ്, ജബല്‍ അലി - ലെഹ്‍ബാബ് റോഡ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന റോഡ‍ുകളും ഉള്‍പ്പെടുന്നതാണ് ഹിന്ദി സിറ്റി. 

ഓരോ സോണുകള്‍ക്കും ഹിന്ദ് - 1, ഹിന്ദ് - 2, ഹിന്ദ് - 3, ഹിന്ദ് - 4 എന്നിങ്ങനെ പേര് നല്‍കും. ആകെ 83.9 ചതുരശ്ര കിലോമീറ്ററാണ് ഹിന്ദ് സിറ്റിയുടെ വിസ്‍തീര്‍ണം. സ്വദേശികള്‍ക്കായുള്ള ഭവന മേഖലകള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശമെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!