യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍; പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

By Web Team  |  First Published Jul 19, 2024, 12:41 PM IST

രണ്ട് വനിതകളും മന്ത്രിസഭയിലെത്തി. ജൂലൈ 18 യുഎഇയുടെ ദേശീയപ്രാധാന്യമുള്ള 'ഐക്യ പ്രതിജ്ഞ ദിനം ' ആയി ആചരിക്കാനുള്ള സുപ്രധാന പ്രഖ്യാപനവും ഉണ്ടായി.


ദുബൈ: യുഎഇയുടെ ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ശൈഖ് ഹംദാനൊപ്പം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഉപപ്രധാന മന്ത്രിയായി ചുമതലയേറ്റു. ശൈഖ് ഹംദാന്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായി സത്യപ്രതിജ്ഞ ചെയ്‌തു. 

രണ്ട് വനിതകളും മന്ത്രിസഭയിലെത്തി. ജൂലൈ 18 യുഎഇയുടെ ദേശീയപ്രാധാന്യമുള്ള 'ഐക്യ പ്രതിജ്ഞ ദിനം ' ആയി ആചരിക്കാനുള്ള സുപ്രധാന പ്രഖ്യാപനവും ഉണ്ടായി. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് നിലവിൽ ദുബൈ കിരീടാവകാശിയാണ്. ദുബൈയെ ലോകോത്തര നഗരമാക്കാനുള്ള ലക്ഷ്യത്തിലാണ് അദ്ദേഹം. പുതിയ ചുമതലകളായി ഉപപ്രധാനമന്ത്രി പദവും പ്രതിരോധ മന്ത്രി പദവും ശൈഖ് ഹംദാൻ ഏറ്റെടുത്തു.

Latest Videos

Read Also -  രണ്ട് കോടി ഔൺസ് വരെ, വൻ സ്വര്‍ണശേഖരം കണ്ടെത്തി; വെളിപ്പെടുത്തൽ, വാനോളം പ്രതീക്ഷ സൗദിയിലെ തൊഴിലവസരങ്ങളിൽ

ശൈഖ് അബ്ദുള്ള ബിൻ സായിദ് നിലവിൽ വിദേശകാര്യമന്ത്രിയാണ്. അദ്ദേഹവും ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായികമന്ത്രി - സാറാ ബിൻത് യൂസഫ് അൽ അമിരി, വിദ്യാഭ്യാസമന്ത്രി ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുറഹ്മാൻ അൽ അവാർ, സംരംംഭക വകുപ്പ് സഹമന്ത്രിയായി ആലിയ ബിൻത് അബ്ദുല്ല ആൽ മസ്‍റൂയി എന്നിവരും ചുമതലയേറ്റു. പ്രസിഡൻഷ്യൽ കോർട്ടിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെ സാക്ഷിയാക്കിയാണ് സതയപ്രതിജ്ഞ നടന്നത്.

ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും സർക്കാർ മേധാവികളും സത്യപ്രതിജ്ഞയ്ക്കെത്തി. ജൂലൈ 18 ഇനിയുള്ള വർഷ്ങ്ങളിൽ യൂണിയൻ ഇറ ഡേ ആയി ആചരിക്കും. രാജ്യത്തിന്റെ ഭരണഘടന രൂപം കൊണ്ട സുപ്രധാന ദിനമാണിത്. ഐക്യ എമിറേറ്റ് നിലവിൽ വന്നതും ഇന്ന് തന്നെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!