പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ

By Web Team  |  First Published Dec 23, 2024, 1:20 PM IST

ഷാര്‍ജയില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു. 


ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. 

മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Latest Videos

undefined

Read Also -  യൂറോപ്പിലും അമേരിക്കയിലുമല്ല; ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

അതേസമയം യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും  ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ആദ്യ അവധിയാണിത്. അടുത്ത വര്‍ഷം യുഎഇ നിവാസികള്‍ക്ക് 13 പൊതു അവധി ദിവസങ്ങളാണ് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!