ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

By Web Team  |  First Published Jul 7, 2024, 3:03 PM IST

എ​ല്ലാ വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാണ്.


ഷാ​ർ​ജ: ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം പ്ര​മാ​ണി​ച്ച്​ ഷാ​ർ​ജ​യി​ൽ ഞാ​യ​റാ​ഴ്ച പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ പ്ര​സ്താ​വ​ന​യി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ല്ലാ ദി​വ​സ​വും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​മു​ള്ള ബ്ലൂ ​പാ​ർ​ക്കി​ങ്​ സോ​ണു​ക​ളി​ൽ ഈ ആനുകൂല്യം ല​ഭി​ക്കു​ക​യി​ല്ല. ​

എ​ല്ലാ വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാണ്. ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം നേ​ര​ത്തേ തന്നെ അ​റി​യി​ച്ചി​രു​ന്നു.

Latest Videos

Read Also - തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!