ബർക്ക വിലായത്തിലെ ഒരു മാർക്കറ്റിൽ അടിപിടി നടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഒരു സംഘം ആളുകളെ അറസ്റ്റ് ചെയ്തത്.
മസ്കറ്റ്: ഒമാനിൽ അടിപിടിയെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റില്‍. ഇതിന്‍റെ വീഡിയോ വൈറലായതിനെ തുടർന്നാണ് സംഭവത്തിലുള്‍പ്പെട്ട നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലെ ഒരു മാർക്കറ്റിൽ അടിപിടി നടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഒരു സംഘം ആളുകളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താകുറിപ്പിൽ പറയുന്നു.
Read Also - വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി
പ്രവാസി സ്ത്രീകളെ അപമാനിച്ചു; ഒമാനില്‍ മൂന്നുപേര്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ പ്രവാസി സ്ത്രീകളെ അപമാനിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. ദുരുപയോഗം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇവരെ പിടികൂടുന്നത്.
ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസി സ്ത്രീകളാണ് മോഷണത്തിനും മറ്റും ഇരയായത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം