ഹജ്ജ്; അവസാന തീർഥാടക സംഘത്തിന് മദീനയിൽ യാത്രയയപ്പ് നൽകി

By Web Team  |  First Published Jul 23, 2024, 6:25 PM IST

ഹജ്ജിൻറെയും സന്ദർശനത്തിൻറെയും ചടങ്ങുകൾ അനായാസമായും ആശ്വാസത്തോടെയും പൂർത്തിയാക്കിയ ശേഷം നിറഞ്ഞ സംത്യപ്തിയോടും സന്തോഷത്തോടുമാണ് തീർഥാടകരുടെ മടക്കയാത്ര.


റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘത്തിന് മദീനയിൽ ഉജ്ജ്വല യാത്രയയപ്പ്. ഇന്തോനേഷ്യയിലെ കാർതജതിയിലേക്കുള്ള തീർഥാടകർ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് (സൗദിയ) വിമാനത്തിൽ പുറപ്പെട്ടു. 320 പേരാണ് സംഘത്തിലുള്ളത്.

ഹജ്ജിൻറെയും സന്ദർശനത്തിൻറെയും ചടങ്ങുകൾ അനായാസമായും ആശ്വാസത്തോടെയും പൂർത്തിയാക്കിയ ശേഷം നിറഞ്ഞ സംത്യപ്തിയോടും സന്തോഷത്തോടുമാണ് തീർഥാടകരുടെ മടക്കയാത്ര. ഇത് ഇൗ വർഷത്തെ ഹജ്ജ് സീസണിലെ സൗദി എയർലൈൻസിെൻറ 74 ദിവസം നീണ്ടുനിന്ന ഹജ്ജ് പ്രവർത്തന പ്രവർത്തനങ്ങളുടെ സമാപനം കൂടിയായിരുന്നു. തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനും ആശ്വാസത്തോടും സമാധാനത്തോടും ഹജ്ജ്, ഉംറ കർമങ്ങൾ പൂർത്തിയാക്കാൻ എല്ലാ മേഖലയിലും ഏറ്റവും ഉയർന്ന സേവനങ്ങളും മികച്ച സംവിധാനങ്ങളുമാണ് സൗദി ഭരണകൂടം ഒരുക്കിയിരുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!