റോഡുകളുടെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ നൂത മൊബൈല്‍ സാങ്കേതിക സംവിധാനം, ഗൾഫിൽ ആദ്യം

By Web TeamFirst Published Dec 3, 2023, 9:40 PM IST
Highlights

ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും.

റിയാദ്: രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി അറേബ്യ.

റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ മികവുറ്റ നിലയില്‍ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡില്‍ ആവശ്യമായ ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയര്‍ന്ന റെസല്യൂഷനിലുള്ള കാമറ വഴിയാണ് റോഡ് പരിശോധിക്കുക. 

Latest Videos

ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. റോഡില്‍ ആവശ്യമായ അടയാളങ്ങള്‍ ഇങ്ങനെ പതിക്കാന ചെയ്യും. റോഡ് അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും. 

അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും റോഡ് അടയാളങ്ങള്‍ പുതുക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ റോഡുകളുടെയും ഗുണനിലവാരം, സുരക്ഷ, ഗതാഗത സാന്ദ്രത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി.

Read Also -  ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

1,246 ടൺ ദുരിതാശ്വാസ വസ്തുക്കൾ, 300 കണ്ടെയ്‌നറുകളുമായി സൗദിയുടെ മൂന്നാമത്തെ കപ്പൽ ഗാസയിലേക്ക് 

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയിൽനിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദയിൽ നിന്ന് ഇൗജിപ്തിലെ സെയ്ദ് തുറമുഖത്തേക്കാണ് 1,246 ടൺ ഭാരമുള്ള 300 വലിയ കണ്ടെയ്‌നറുകളുമായി കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ മൂന്നാമത്തെ ദുരിതാശ്വാസ കപ്പൽ പുറപ്പെട്ടത്.

200 കണ്ടെയ്‌നറുകളിൽ അവിടെയുള്ള ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ്. 100 കണ്ടെയ്നറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, പൊടിച്ച ശിശു ഫോർമുല, അഭയ സാമഗ്രികൾ എന്നിവയാണ്. നേരത്തെ രണ്ട് കപ്പലുകളിലായി ടൺ കണക്കിന് വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. വിമാനമാർഗം സഹായമെത്തിക്കുന്നതും തുടരുകയാണ്. 24 വിമാനങ്ങൾ ഇതിനകം സഹായവുമായി സൗദിയിൽനിന്ന് ഇൗജിപ്തിലെ അരീഷ് വിമാനത്താളവത്തിയിട്ടുണ്ട്. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്നതിെൻറ ഭാഗമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!