ഇനി ടാക്സിയിൽ പറക്കാം, 100 എയർ ടാക്സികള്‍ സൗദിയില്‍ ഉടനെത്തും; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

By Web Team  |  First Published Jul 13, 2024, 4:59 PM IST

എയർ ടാക്‌സികൾ വാങ്ങുന്നതിനും രാജ്യത്തുടനീളം ഇവയുടെ വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും സൗദിയ ഗ്രൂപ്പ് 2022 ഒക്ടോബറിലായിരുന്നു പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചത്.


റിയാദ്: ഇനി സൗദി അറേബ്യയിൽ ടാക്സിയിൽ പറക്കാം. 100 പറക്കും ടാക്സികൾ (എയർ ടാക്സി) ഉടൻ രാജ്യത്ത് എത്തും. ഇതിനായി ജർമൻ കമ്പനിയായ ലിലിയം എൻ.വിയുമായി എയർ ടാക്സി ഓപ്പറേറ്റിങ്ങിനായി രൂപം കൊണ്ട് സൗദി ഗ്രൂപ്പ് അന്തിമ കരാർ ഒപ്പിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

എയർ ടാക്‌സികൾ വാങ്ങുന്നതിനും രാജ്യത്തുടനീളം ഇവയുടെ വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും സൗദിയ ഗ്രൂപ്പ് 2022 ഒക്ടോബറിലായിരുന്നു പ്രാഥമിക ധാരണാപത്രം ഒപ്പുവെച്ചത്. ഇതനുസരിച്ച് നിർമിച്ച എയർ ടാക്‌സികൾ രാജ്യത്ത് എത്തിക്കുന്നതിനുള്ള പർച്ചേസിങ് ഓർഡറാക്കി മാറ്റാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Latest Videos

ഈ മാസം 18 ന് മ്യൂണിക്കിനടുത്തുള്ള ലിലിയം ആസ്ഥാനത്ത് വെച്ച് പർച്ചേസിങ് കരാറിൽ അന്തിമ ഒപ്പുവെക്കലുണ്ടാവും. ലിലിയം കമ്പനിക്ക് ലഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ് സൗദി ഗ്രൂപ്പിേൻറത്. ഇതുവരെ ലിലിയത്തിന് ലഭിച്ചിട്ടുള്ള 780 ഓർഡറുകളിലെ ഏറ്റവും വലുതാണ് ഇത്. കുറഞ്ഞ കാർബൺ എമിഷൻ നിരക്ക് ലിലിയം ജെറ്റിെൻറ സവിശേഷതയാണ്. ഇത് സുസ്ഥിരമായ വിമാനയാത്രയ്ക്കും ഫ്ലൈറ്റ് സമയം കുറയ്ക്കുന്നതിനുമുള്ള സാധ്യതകളിലൊന്നാക്കി മാറ്റുന്നു.

Read Also -  ശൈഖ് സായിദ് ഇംഗ്ലണ്ടിലയച്ച് പഠിപ്പിച്ച മലയാളി; കൊടുത്ത സ്നേഹം ഇരട്ടിയാക്കി മടക്കി യുഎഇ, മലയാളികൾക്ക് അഭിമാനം

നൂറ് പറക്കും ടാക്സികൾ വാങ്ങുന്നതിലൂടെ സൗദി അറേബ്യ നിരവധി യാത്രാ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നൂതന സേവനം ആരംഭിക്കാൻ പോകുകയാണ്. സൗദി എയർലൈൻസ് പ്രവർത്തിക്കുന്ന പ്രധാന വിമാനത്താവളങ്ങൾക്കിടയിലുള്ള എയർ റൂട്ടുകൾ ഇതിനെ പിന്തുണയ്ക്കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വിമാനയാത്രക്കാർക്കുള്ള പ്രത്യേക സേവനമാക്കി എയർ ടാക്സിയെ മാറ്റാനും പദ്ധതിയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!