ഡോണൾഡ് ട്രംപിന് അഭിനന്ദനം അറിയിച്ച് സൽമാൻ രാജാവും കിരീടാവകാശിയും

By Web Team  |  First Published Nov 7, 2024, 2:56 PM IST

അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നതിന് സൽമാൻ രാജാവ് ആശംസ നേര്‍ന്നു.


റിയാദ്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഈ അവസരത്തിൽ ഡോണാൾഡ് ട്രംപിന് ആത്മാർഥമായ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു. അമേരിക്കയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നതിന് ആശംസിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.

എല്ലാ മേഖലകളിലും ശക്തിപ്പെടുത്താനും വികസിക്കാനും ശ്രമിക്കുന്ന ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ഉറ്റ ബന്ധത്തിെൻറ മികവിനെ സൽമാൻ രാജാവ് പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അമേരിക്കയുടെ 47-ാമത് പ്രസിഡൻറായി വൈറ്റ് ഹൗസിലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ അടയാളപ്പെടുത്തിയിരിക്കയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്.

Latest Videos

undefined

Read Also -  വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരൻ പിന്നിലേക്ക്, നാടകീയ സംഭവങ്ങൾ!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!