സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി.
റിയാദ്: ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും അപകട മരണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി.
ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും നിര്യാണത്തിൽ അഗാതമായ ദുഖവും അനുശോചനവും അറിയിക്കുന്നുവെന്ന് എക്സിക്യൂട്ടീവ് അതോറിറ്റിയുടെ ആക്ടിങ് മേധാവിയും ഇടക്കാല പ്രസിഡൻറുമായ മുഹമ്മദ് മുഖ്ബറിന് അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു. ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും മരണവാർത്ത ഞങ്ങൾ അറിഞ്ഞു. ദൈവം അവരോട് കരുണ കാണിക്കട്ടെ.
Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24
നിങ്ങളെയും ഇറാനിലെ സഹോദരങ്ങളെയും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ ദുഃഖവും അറിയിക്കുന്നു. അവർക്ക് കാരുണ്യവും പാപമോചനവും ചൊരിയാനും വിശാലമായ സ്വർഗത്തോപ്പിൽ അവരെ വസിപ്പിക്കാനും ഞങ്ങൾ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.