രാജ്യത്ത് ആകെ 31,867,094 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,088 ആയി. ഇതില്‍ 539,277 പേരും സുഖം പ്രാപിച്ചു. ആകെ 8,850 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിതരില്‍ സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന കണക്കില്‍ ഉയര്‍ച്ച. 24 മണിക്കൂറിനിടെ 72 പേരാണ് രോമുക്തരായതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതെസമയം പുതുതായി 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു.
രാജ്യത്ത് ആകെ 31,867,094 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,088 ആയി. ഇതില്‍ 539,277 പേരും സുഖം പ്രാപിച്ചു. ആകെ 8,850 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,961 പേരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,928,781 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,745,011 എണ്ണം ആദ്യ ഡോസ് ആണ്. 22,730,918 എണ്ണം സെക്കന്‍ഡ് ഡോസും. 1,724,957 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 452,852 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, മദീന: 3, ദമ്മാം 3, മക്ക 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.