ഖഷോഗിയുടെ മരണം; സൗദി പ്രതിസന്ധിയിലല്ലെന്ന് വിദേശകാര്യ മന്ത്രി

By Web Team  |  First Published Dec 29, 2018, 12:36 PM IST

 ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു.


റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പ്രതിസന്ധിയിലാണെന്ന ആരോപണങ്ങള്‍ നിഷേധിച്ച് വിദേകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസാഫ്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. 

ഖഷോഗിയുടെ മരണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിജീവിക്കാനാണ് വിദേശകാര്യ മന്ത്രി അദില്‍ അല്‍ ജുബൈറിനെ മാറ്റിയതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. ഖഷോഗിയുടെ മരണം വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു.  എന്നാല്‍  പ്രതിസന്ധിയിലൂടെയല്ല രാജ്യം കടന്നുപോകുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഷ്കാരങ്ങള്‍ ചൂണ്ടിക്കാട്ടി, രാജ്യത്ത് ഇപ്പോള്‍ പരിവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

click me!