കൊവിഡ് പ്രതിരോധം: 14 കോടി മാസ്കുകൾ ഇറക്കുമതി ചെയ്ത് സൗദി

കൊവിഡ് കാലത്ത് മാസ്കിനുള്ള വർധിച്ച ആവശ്യം കണക്കിലെടുത്ത് ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഇവ എത്തിക്കും.


റിയാദ്: കൊവിഡ് പ്രതിരോധത്തിന് ജനങ്ങൾക്ക് വേണ്ടി 14 കോടി മാസ്കുകൾ സൗദി അറേബ്യ ഇറക്കുമതി ചെയ്തതായി അധികൃതർ അറിയിച്ചു. സൗദി ലോജിസ്റ്റിക് സർവീസ് കമ്പനികളുടെ സഹകരണത്തോടെ സൗദി എയർലൈൻസ് കാർഗോ വിമാനത്തിലാണ് ഇവ എത്തിച്ചത്.

രാജ്യത്തേക്ക് വിവിധ കവാടങ്ങൾ വഴി മെഡിക്കൽ വസ്തുക്കൾ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതിെൻറ ഭാഗമായാണ് ഇതെന്ന് പടിഞ്ഞാറൻ മേഖല ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ മൂസ ബിൻ സുലൈമാൻ അൽഫീഫി അറിയിച്ചു. ഇത്രയും മാസ്കുകൾക്ക് 90 ടൺ ഭാരമുണ്ട്. ഉപഭോക്താക്കൾക്ക് മാസ്കുകൾ ലഭ്യമാക്കുന്നതിലുടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭരണകൂടം കാണിക്കുന്ന പ്രധാന്യമാണ് ഇതിലുടെ വെളിവാകുന്നത്.  

Latest Videos

കൊവിഡ് കാലത്ത് മാസ്കിനുള്ള വർധിച്ച ആവശ്യം കണക്കിലെടുത്ത് ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഇവ എത്തിക്കും. ഇതിന് പുറമെ രാജ്യത്തിനകത്ത് ഉൽപാദിപ്പിക്കുന്ന മാസ്കുകളും വിപണിയിൽ കൂടുതലായി ലഭ്യമാക്കും.

ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ ചാർട്ടേഡ് വിമാനങ്ങളുമായി എൻ.ബി.ടി.സി ഗ്രൂപ്പ്

click me!