ലോകകപ്പ് സംഘാടനം; ഖത്തര്‍ അമീറിന് അഭിനന്ദനവും നന്ദിയും അറിയിച്ച് സൗദി കിരീടാവകാശി

By Web Team  |  First Published Nov 21, 2022, 8:06 AM IST

ലോകകപ്പ് സംഘാടത്തിന് ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


റിയാദ്: ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്തറിനെ അഭിനന്ദിച്ചും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദി അറിയിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം പ്രത്യേകം സന്ദേശം അയച്ചു.

"എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറ‌ഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘടനത്തിന് നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു" - മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേര്‍ന്ന അദ്ദേഹം ഖത്തറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്നും ആശംസിച്ചു.

Latest Videos

ലോകകപ്പ് സംഘാടത്തിന് ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയുമായി ടീമിന്റെ സ്‍കാര്‍ഫ് അണി‌ഞ്ഞാണ് സൗദി കിരീടാവകാശി ഗ്യാലറിയിലിരുന്നത്.  നേരത്തെ ഖത്തര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
 

سمو خلال حضوره حفل افتتاح بطولة ، تلبية لدعوة سمو أمير دولة وذلك في استاد البيت بالعاصمة القطرية الدوحة. pic.twitter.com/UOTSjIDvqZ

— واس الأخبار الملكية (@spagov)


Read also:  ഫിഫ ലോകകപ്പ്; ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഭരണാധികാരിയും കിരീടാവകാശിയും

click me!