ഡയറക്ടർ ബോർഡ് രൂപവത്കരണവും പ്രഖ്യാപിച്ചു
റിയാദ്: സാമൂഹികോദ്ധാരണ പ്രവർത്തനങ്ങൾക്കായി ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ’ എന്ന പേരിൽ പുതിയ ഏജൻസിയുടെ ആരംഭവും അതിൻറെ ഡയറക്ടർ ബോർഡ് രൂപവത്കരണവും പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
റോയൽ കമ്മീഷന്‍റെ കുടക്കീഴിൽ സ്വകാര്യ സ്വഭാവമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കും ഇത്. ഗവേഷണം, പഠനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്ഥാപനപരവും സാമൂഹികവുമായ പ്രവർത്തനങ്ങളെ ഫൗണ്ടേഷൻ അതിെൻറ എല്ലാ രൂപങ്ങളിലും പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യും. സ്ഥാപനത്തിെൻറ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ ലാഭേച്ഛയില്ലാത്ത മേഖലാ പരിപാടികൾ വികസിപ്പിക്കുന്നതിൽ സാമുഹിക സംഭാവന വർധിപ്പിക്കും.
undefined
സാമൂഹിക പ്രവർത്തനത്തിെൻറ സംസ്‌കാരം ഏകീകരിക്കുന്നതിനും അതിെൻറ മൂല്യങ്ങൾ വർധിപ്പിക്കുന്നതിനും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെ സാമൂഹിക വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുൻകൈയെടുക്കൽ കൂടിയാണ് ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷെൻറ’ ആരംഭമെന്ന് ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിച്ച് സാമൂഹിക ഐക്യം വർധിപ്പിച്ച്, റിയാദ് സമൂഹത്തിെൻറ ഐഡൻറിറ്റി സംരക്ഷിക്കുന്നതിൽ സംഭാവന നൽകിക്കൊണ്ട് സാമൂഹിക വികസനം കൈവരിക്കുന്നതിലാണ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക.
കൂടാതെ സാമൂഹിക മേഖലയിലെ തൊഴിൽ അവസരങ്ങൾ വികസിപ്പിക്കുന്നതിന് സർക്കാർ ഏജൻസികളുമായും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുമായും ഫൗണ്ടേഷൻ പ്രവർത്തിക്കും. ധനസഹായം, നൂതന സാമൂഹിക പരിപാടികൾ രൂപകൽപന ചെയ്യുകയും സമാരംഭിക്കുകയും ചെയ്യുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കല, സംസ്കാരം എന്നിവയെ പിന്തുണയ്ക്കുക, സുസ്ഥിര പരിസ്ഥിതി പ്രോത്സാഹിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നേട്ടങ്ങൾ കൈവരിക്കുന്നതിനും സംഭാവന നൽകൽ എന്നീ മേഖലകളിൽ പ്രാദേശികമായും ആഗോളതലത്തിലും ഒരു ‘നേതാവാ’കാനും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതായി പ്രസ്താവന പറഞ്ഞു.