ആരോഗ്യ സുരക്ഷ പാലിക്കുന്നതിൽ പലരും അലംഭാവം കാണിക്കുന്നു. മാസ്‍ക് ധരിക്കാതിരിക്കലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതും അതുകൊണ്ടാണ് ഉണ്ടാകുന്നത്.
റിയാദ്: കൊവിഡ് പ്രതിരോധ നടപടികളിൽ അശ്രദ്ധ കാണിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരക്ഷാ വക്താവ് കേണൽ തലാൽ അൽശൽഹുബ് മുന്നറിയിപ്പ് നൽകിയത്.
കൊവിഡിനെ ചെറുക്കാനാവുമെന്ന ഒരു ആത്മവിശ്വാസം ഇപ്പോൾ ജനങ്ങളിലുണ്ട്. അത് അമിതമായ ആത്മവിശ്വാസമായി മാറി, ആരോഗ്യ സുരക്ഷ പാലിക്കുന്നതിൽ പലരും അലംഭാവം കാണിക്കുന്നു. മാസ്‍ക് ധരിക്കാതിരിക്കലും അനുവദിച്ചതിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതും അതുകൊണ്ടാണ് ഉണ്ടാകുന്നത്. ഇത് ജനങ്ങൾ രോഗപ്രതിരോധത്തെ നിസാരവത്കരിക്കുന്നതിന്റെ തെളിവാണ്. ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നും മന്ത്രാലയ വക്താവ് താക്കീത് നൽകി.