തേനീച്ചക്കൂടുകള്‍ അടങ്ങിയ പെട്ടിയില്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

By Web Team  |  First Published Jul 10, 2023, 7:36 PM IST

തേനീച്ചക്കൂടുകളടങ്ങിയ പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്.


ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത 1,78,274 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പിടിച്ചെടുത്തത്.

തേനീച്ചക്കൂടുകളടങ്ങിയ പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. പൊലീസ് നായ്ക്കളെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തേനീച്ചക്കൂടുകള്‍ക്കകത്ത് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം സൗദി അറേബ്യയിലേക്ക് എത്തിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സകാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

Latest Videos

Read Also - നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍

നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ് 

റിയാദ്: വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത അതോറിറ്റി പിടികൂടിയത്.

ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ വാഹനം സർവീസിന് ഉപയോഗിക്കൽ, അതോറിറ്റി അംഗീകരമില്ലാത്ത അലങ്കാര വസ്തുക്കളും സ്റ്റിക്കറുകളും ബസുകൾക്കകത്തും പുറത്തും സ്ഥാപിക്കൽ, ചരക്ക് നീക്കത്തിനുള്ള ഡോക്യുമെന്റ് ഇല്ലാതിരിക്കൽ എന്നിവയാണ് വാഹനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തി നിയമ ലംഘനങ്ങൾ. 

ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത വാഹനങ്ങളുടെ ഭാഗത്താണ്. ബസുകൾ, ടാക്‌സികൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജൂണിൽ കര ഗതാഗത മേഖലയിൽ 2,14,923 പരിശോധനകളാണ് പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയത്. ഇതിൽ 2,13,266 പരിശോധനകൾ സൗദി രജിസ്‌ട്രേഷനുള്ള ബസുകളിലും ടാക്‌സികളിലും ലോറികളിലുമാണ് നടത്തിയത്. 

Read Also -  ട്രാവൽ ഏജന്റ് ചതിച്ചു; മരുഭൂമിയിലകപ്പെട്ട തമിഴ് യുവാവിന് മലയാളികൾ തുണയായി

വിദേശ രജിസ്‌ട്രേഷനുള്ള 618 വാഹനങ്ങളും പരിശോധിച്ചു. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 1039 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ 1071 പരിശോധനകളും റെയിൽവേ സ്റ്റേഷനുകളിൽ 13 ഫീൽഡ് സന്ദർശനങ്ങളും നടത്തി. സൗദി പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ബസുകളുടെയും ലോറികളുടെയും ടാക്‌സികളുടെയും ഭാഗത്ത് 41,355 നിയമ ലംഘനങ്ങൾ കണ്ടെത്തി. ക്യാമറകൾ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് പരിശോധനകളിലൂടെ 2074 നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!