സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 65 കോടി മയക്കുമരുന്ന്​ ഗുളികൾ കടത്താനുള്ള ശ്രമം തടഞ്ഞു

By Web Team  |  First Published Jun 1, 2024, 4:21 PM IST

ബത്ഹ കവാടം വഴി ചരക്കുകൾ കയറ്റി വന്ന ട്രക്കുകളിൽ ഒന്നിൽ ‘വലിയ ടയറുകൾ’ ആയിരുന്നു. ഇവ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കി സുരക്ഷാ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ടയർ അറയിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയയെന്ന്​ കസ്​റ്റംസ്​ അതോറിറ്റി പറഞ്ഞു.


റിയാദ്​: സൗദിയുടെ കിഴക്കൻ അതിർത്തി കവാടങ്ങളിലൊന്നായ ബത്ഹ വഴി 65.1 കോടി മയക്കുമരുന്ന്​ ഗുളികൾ സൗദിയിലേക്ക്​ കടത്താനുള്ള ശ്രമം കസ്​റ്റംസ്​ അതോറിറ്റി വിഫലമാക്കി. അതിർത്തി കവാടം വഴി സൗദിയിലേക്ക് വരുന്ന ചരക്കിലാണ് ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയത്.

ബത്ഹ കവാടം വഴി ചരക്കുകൾ കയറ്റി വന്ന ട്രക്കുകളിൽ ഒന്നിൽ ‘വലിയ ടയറുകൾ’ ആയിരുന്നു. ഇവ കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കി സുരക്ഷാ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ടയർ അറയിൽ ഒളിപ്പിച്ച നിലയിൽ ഇത്രയും ഗുളികകൾ കണ്ടെത്തിയയെന്ന്​ കസ്​റ്റംസ്​ അതോറിറ്റി പറഞ്ഞു.

Latest Videos

പിടിച്ചെടുക്കൽ നടപടികൾ പൂർത്തിയായ ശേഷം സാധനങ്ങളുടെ ഏറ്റുവാങ്ങേണ്ട സൗദിക്കുള്ളിലെ നാല്​ പേരുടെ അറസ്​റ്റ്​ ഉറപ്പാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപനം നടത്തിയതായി അതോറിറ്റി വ്യക്തമാക്കി. കള്ളക്കടത്തും നിരോധിത വസ്​തുക്കളും തടയുന്നതിന്​ സൗദിയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങളും നിരീക്ഷണവും കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

Read Also -  ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

സന്ദർശന വിസയിലുള്ളവർ രാജ്യം വിട്ടില്ലെങ്കിൽ വിസയനുവദിച്ച ആൾക്ക് തടവും ശിക്ഷയും

റിയാദ്: സന്ദർശന വിസ കാലാവധി തീരുന്ന സമയത്ത് ആളുകൾ തിരിച്ചുപോയതായി റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന വിസയനുവദിച്ച (റിക്രൂട്ടർ) ആൾക്ക് തടവും പിഴയുമുണ്ടാകുമെന്ന് പൊതുസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം. 

തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം. തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ വിസയനുവദിച്ച ആൾ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ശിക്ഷയായി ഉണ്ടാകുമെന്നും പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ്, ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും  രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതു സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു. 

ഏത് തരം സന്ദർശന വിസ കൈവശമുള്ളവർക്കും ദുൽഹജ്ജ് 15 വരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ല. സന്ദർശന വിസ അതിന്റെ  ഉടമക്ക് ഹജ്ജ് ചെയ്യാൻ അർഹത നൽകുന്നില്ലെന്നും പൊതുസുരക്ഷ വകുപ്പ് ഓർമിപ്പിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മക്കയിലേക്ക് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്ര ണമാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.മക്ക ഇഖാമയോ മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റോ ഇല്ലാത്ത പ്രവാസികളും ദുൽഹജ്ജ് 15 വരെ മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ താങ്ങാനോ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!