യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

By Web Team  |  First Published Jun 8, 2023, 11:31 PM IST

സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. 


റിയാദ്: സൗദി അറേബ്യയില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിയുടെ വധശിക്ഷയാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. വീടിന് സമീപം ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം വീട്ടില്‍ കയറി കത്തികൊണ്ട് ദേഹമാസകലം കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.

Latest Videos

Read also: സൗദി അറേബ്യയിലേക്ക് ഇനി പുതിയൊരു വിസ കൂടി; ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ഉടന്‍ വിസ ഇ-മെയിലില്‍ ലഭിക്കും

പള്ളിയില്‍‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി അറേബ്യയില്‍ പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ ഖഹ്‍താനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്ർ ഖഹ്‍താനി എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവെച്ചു കൊന്നത്. 

കേസില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പിന്നീട് മേല്‍ക്കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്‍തു. കേസിലെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താ‍വനയില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!