സൗദിയിൽ മോശമായ തൊഴിലന്തരീക്ഷം മൂലം തൊഴിലാളികളുടെ മരണനിരക്ക് വർധിക്കുന്നെന്ന പ്രചാരണം; നിഷേധിച്ച് അധികൃതർ

By Web Team  |  First Published Nov 3, 2024, 7:08 PM IST

പ്രചാരണം നിഷേധിച്ച അധികൃതര്‍ മരണനിരക്ക് ഒരു ലക്ഷം തൊഴിലാളികൾക്ക് 1.12 എന്ന അനുപാതമാണെന്ന് സ്ഥിരീകരിച്ചു.


റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ സാഹചര്യങ്ങളുടെ ഫലമായി തൊഴിലാളികളുടെ മരണങ്ങൾ വർധിക്കുന്നതായ പ്രചാരണം തൊഴിൽസുരക്ഷ ആരോഗ്യ കൗൺസിൽ അധികൃതർ നിഷേധിച്ചു. മരണനിരക്ക് ഒരു ലക്ഷം തൊഴിലാളികൾക്ക് 1.12 എന്ന അനുപാതമാണെന്ന് തൊഴിൽ ആരോഗ്യ വിഭാഗം അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ കാരണം തൊഴിലാളികളുടെ മരണനിരക്ക് വർധിക്കുന്നതിനെക്കുറിച്ച് നിരവധി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തെറ്റായ പ്രചാരണമുണ്ട്.

അത്തരം ആരോപണങ്ങളും പ്രചരിക്കുന്ന വിവരങ്ങളും വിശ്വസനീയമായ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കൗൺസിൽ സ്ഥിരീകരിച്ചു. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) വെബ്സൈറ്റ് പ്രകാരം സൗദിയിലെ തൊഴിൽ സാഹചര്യങ്ങൾ മൂലമുള്ള മരണനിരക്ക് ഒരു ലക്ഷം തൊഴിലാളികളിൽ 1.12 മാത്രമാണ്. ഇതാകെട്ട തൊഴിൽ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ ഏറ്റവും കുറഞ്ഞ ആഗോള നിരക്കുകളിൽ ഒന്നാണ്.

Latest Videos

undefined

തൊഴിൽ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ദേശീയതലത്തിൽ തൊഴിൽ അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിലും സൗദി മികച്ച മുന്നേറ്റം നടത്തുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തതായി അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷെൻറ ഔദ്യോഗിക വെബ്‌സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. 

Read Also - പ്രവാസികൾക്ക് തിരിച്ചടി; ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു

ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്‌ക് ആൻഡ് സേഫ്റ്റി മാനേജ്‌മെൻറ്, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ എന്നിവയിൽ നിന്നുള്ള സമാന പ്രശംസകൾക്ക് പുറമേയാണിതെന്നും കൗൺസിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള എല്ലാ സംവിധാനങ്ങളിലും ചട്ടങ്ങളിലും തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും അടിസ്ഥാന മുൻഗണനകളിലൊന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!