ബിനാമി ഇടപാടുകൾ തടയുക ലക്ഷ്യം; സൗദിയിൽ കഴിഞ്ഞ മാസം നടത്തിയത് 4,000 പരിശോധനകൾ

By Web Team  |  First Published Nov 7, 2024, 6:41 PM IST

അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 156 സംശയാസ്പദ ബിനാമി കേസുകൾ കണ്ടെത്തി.


റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ഇടപാടുകൾ തടയുന്നതിന് പരിശോധന കര്‍ശനമാക്കുന്നു. ഒക്ടോബറിൽ വിവിധ മേഖലകളിൽ 4,000 പരിശോധാന സന്ദർശനങ്ങളാണ് നടന്നത്. ബിനാമി ഇടപാടുകൾ കണ്ടെത്തുകയും തടയുകയും ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പരിശോധനകൾ നടത്തിയത്.

പരിശോധനകളില്‍ 156 സംശയാസ്പദ ബിനാമി കേസുകൾ കണ്ടെത്തി. ഇവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. അഞ്ച് വർഷം തടവും 50 ലക്ഷം റിയാൽ പിഴയുമാണ് നിയമം ലംഘകര്‍ക്കുള്ള ശിക്ഷ. വാണിജ്യ സ്ഥാപനങ്ങൾ അംഗീകൃത മാർക്കറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും ബിനാമി നിയമ ലംഘനങ്ങൾ നിയന്ത്രിക്കുന്നതുമാണ് പരിശോധനയിലൂടെ ലക്ഷ്യമാക്കുന്നത്.  

Latest Videos

Read Also -  ജോലി തേടിയെത്തുന്നവരുടെ കുത്തൊഴുക്ക്; യുഎഇയിൽ ഈ മേഖലകളിൽ ശമ്പളം കുറയുന്നു, പ്രവാസികൾക്ക് തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!