'അമേരിക്കയിലും സൗദി അറേബ്യയിലും ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലും ക്രൂരമായ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും അവ നടപ്പാക്കുകയും ചെയ്‍ത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവായാണ് സവാഹിരിയെ കണക്കാക്കുന്നതെന്ന്' സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന.
റിയാദ്: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയെന്ന അമേരിക്കയുടെ പ്രഖ്യാപനം സ്വാഗതം ചെയ്‍ത് സൗദി അറേബ്യ. ചൊവ്വാഴ്‍ച സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'അമേരിക്കയിലും സൗദി അറേബ്യയിലും ലോകത്തെ മറ്റ് നിരവധി രാജ്യങ്ങളിലും ക്രൂരമായ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും അവ നടപ്പാക്കുകയും ചെയ്‍ത തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നേതാവായാണ് സവാഹിരിയെ കണക്കാക്കുന്നതെന്ന്' സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
'സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും വിവിധ മതവിശ്വാസികളുമായ ആയിരക്കണക്കിന് നിരപരാധികളായ ജനങ്ങളെയാണ് തീവ്രവാദ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതെന്നും' സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീവ്രവാദം തടയാനും തുടച്ചുനീക്കാനും അന്താരാഷ്‍ട്ര സഹകരണവും ശക്തമായ നടപടികളും വേണ്ടതിന്റെ ആവശ്യകതയ്ക്ക് സൗദി അറേബ്യ ഊന്നല്‍ നല്‍കുന്നു. തീവ്രവാദ സംഘടനകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരസ്‍പരം സഹകരിക്കണമെന്നും സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അയ്മൻ അൽ സവാഹിരിയെ അഫ്‍ഗാനിസ്ഥാനില്‍ വ്യോമ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സി.ഐ.എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലായിരുന്നു അയ്മൻ അൽ സവാഹിരിയുടെ അന്ത്യമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്നു സവാഹിരി.
അഫ്‍ഗാനിലെ രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ അമേരിക്കയുടെ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ആക്രമണം നടന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെടുകയായിരുന്നു.
Read also: സൗദിയിലെ വിസ്മയ നഗരം 'ദി ലൈനി'നെ കുറിച്ചറിയാന്‍ പ്രദര്‍ശനം
ഒമാനില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഓഗസ്റ്റ് 2 ചൊവ്വാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്. ഇന്നും നാളെയും അല്‍ ഹാജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒമാനിലെ ഹൈമയില്‍ വാഹനാപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്
ഒമാനില്‍ നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് പിഴ ചുമത്തി
മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.
സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്. നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന എല്ലാ ഉത്പന്നള്‍ക്കുമെതിരെ നിയമപ്രകാരമായ നിരീക്ഷണവും അവ കണ്ടെത്തിയാല്‍ നിയമ നടപടികളും സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിപണിയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അവ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.