ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ

By Web Team  |  First Published Jun 10, 2022, 11:51 PM IST

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. 



ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും  മന്ത്രി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

Read more: സ്വകാര്യ റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങള്‍; സൗദി പൗരന്‍ അറസ്റ്റില്‍

സൗദി അറേബ്യയിൽ കൊവിഡ് മൂലം രണ്ട് മരണവും 932 പുതിയ കേസുകളും
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം രണ്ടുപേർ കൂടി മരിച്ചു. 932 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 659 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,76,137 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,58,188 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,167 ആയി. 

രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 8,782 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 32,621 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 328 , ജിദ്ദ - 153, ദമ്മാം - 114, മക്ക - 37, ഹുഫൂഫ് - 35, മദീന - 32, ത്വാഇഫ് - 21, അബഹ - 15, ജീസാൻ - 13, ദഹ്റാൻ - 13, അൽഖർജ് - 12, തബൂക്ക്, അൽബാഹ, അൽഖോബാർ - 7 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

click me!