സൗദി അറേബ്യയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു; ഈ മാസം 27 മുതൽ റിയാദിൽ

By Web Team  |  First Published Oct 4, 2022, 4:40 PM IST

രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. എന്നാണ് കൊവിഡിനെ തുടർന്ന് പിന്നീട് നീട്ടിവെക്കുകയായിരുന്നു. 


റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27ന് റിയാദിലായിരിക്കും പ്രഥമ ദേശീയ ഗെയിംസ് നടക്കുക. ആറായിരത്തിലധികം കായിക താരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. 

10 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസിലെ വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാനത്തുക. രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. എന്നാണ് കൊവിഡിനെ തുടർന്ന് പിന്നീട് നീട്ടിവെക്കുകയായിരുന്നു. യോഗ്യതാ റൗണ്ടുകളിൽ ഇരുപതിനായിരത്തിലധികം പുരുഷ - വനിതാ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. ആറായിരത്തിലധികം അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് അത്‍ലറ്റുകൾ പങ്കെടുക്കുന്നത്. കൂടാതെ പാരാലിമ്പിക് ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ ഭിന്നശേഷിക്കാരും പങ്കെടുക്കും. 

Latest Videos

Read also: മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

click me!