തണുത്തുവിറയ്ക്കും, സൗദി കൊടും തണുപ്പിലേക്ക്; താപനിലയിൽ വൻ കുറവുണ്ടാകാൻ സാധ്യത

By Web Desk  |  First Published Dec 28, 2024, 2:38 PM IST

നിലവില്‍ സൗദിയില്‍ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ വീണ്ടും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


റിയാദ്: സൗദി അറേബ്യ അതിശൈത്യത്തിലേക്ക്. താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാജ്യത്തിന്‍റെ വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായിൽ, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

Latest Videos

undefined

Read Also -  വാച്ച്മാൻ ഇനി 'റിച്ച് മാൻ'; ശമ്പളം മിച്ചംപിടിച്ച് വല്ലപ്പോഴും വാങ്ങുന്ന ടിക്കറ്റ്, ഇക്കുറി അടിച്ച് മോനേ

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അതേസമയം വരുന്ന ആഴ്ച ഈ ശൈത്യകാലത്തിലെ ഏറ്റവും ശക്തമായ ശീതതംരഗം രാജ്യത്ത് അനുഭവപ്പെടുമെന്ന തരത്തില്‍ർ പ്രചരിച്ച അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!