സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് തബൂക്കിൽ നിർമാണം പുരോഗമിക്കുന്ന നിയോം നഗരം. നിയോമിലെ പ്രധാന പദ്ധതിയായ 'ദി ലൈന്‍' എന്ന കെട്ടിട സമുച്ചയത്തിന്റെ ഡിസൈനാണ് കഴിഞ്ഞ ദിവസം സൗദി പുറത്തുവിട്ടത്.
റിയാദ്: ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരു നഗരമൊരുങ്ങുകയാണ് സൗദി അറേബ്യയില്‍. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിപ്രദേശമായ നിയോമിൽ യാഥാർഥ്യമാകാൻ പോകുന്നത്. റോഡും വാഹനങ്ങളൊന്നുമില്ലാത്ത നഗരം നൂറ് ശതമാനം പുനരുപയോഗ ഊർജത്തിലാവും മുന്നോട്ടുപോവുക.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയാണ് തബൂക്കിൽ നിർമാണം പുരോഗമിക്കുന്ന നിയോം നഗരം. നിയോമിലെ പ്രധാന പദ്ധതിയായ 'ദി ലൈന്‍' എന്ന കെട്ടിട സമുച്ചയത്തിന്റെ ഡിസൈനാണ് കഴിഞ്ഞ ദിവസം സൗദി പുറത്തുവിട്ടത്. പാരിസ്ഥിതിക പ്രത്യേകത ഏറെയുള്ള മേഖലയാണ് ദി ലൈൻ പദ്ധതി പ്രദേശം. റോഡുകളോ, കാറുകളോ ഒന്നും ഈ നഗരത്തിലുണ്ടാവില്ല. നൂറ് ശതമാനം പുനരുപയോഗ ഊർജത്തിലാവും മുന്നോട്ടുപോവുക, സോളാറും കാറ്റാടി വൈദ്യുതിയും മാത്രം ഉപയോഗിക്കുന്ന കാർബൺ രഹിത സിറ്റി.
Read also: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്
വാഹനങ്ങള്‍ക്കു പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോണമസ് സര്‍വീസുകളായിരിക്കും ഈ നഗരത്തിലുണ്ടാവുക. ഒരു ഭാഗത്ത് നിന്ന് മറ്റൊരറ്റത്തേക്ക് 170 കിലോമീറ്റര്‍ ദൂരം 20 മിനിറ്റുനുള്ളില്‍ പിന്നിടാന്‍ തക്ക രീതിയിലാണ് അതിവേഗ ഗതാഗത സംവിധാനവും ഒരുക്കുന്നത്.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്ത് 170 കിലോമീറ്റര്‍ നീളത്തിലും 200 മീറ്റർ വീതിക്കും ഉള്ളില്‍ ഇരുവശങ്ങളിലായി ഗ്ലാസിനകത്ത് തൂങ്ങി നിൽക്കുന്ന വിധത്തിലാണ് വീടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്വദേശികളും വിദേശികളുമടക്കം 90 ലക്ഷം ആളുകൾക്ക് ഇവിടെ സ്ഥിരതാമസം നടത്താനാവും. സ്‌കൂൾ, ആശുപത്രി, ഷോപ്പിങ് മാൾ, വിനോദ സംവിധാനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ സ്മാര്‍ട്ട് സിറ്റിയിലുണ്ടാകും.
കടുത്തവേനലില്‍ സൗദി അറേബ്യ 50ഡിഗ്രി ചൂടില്‍ വെന്തുരുകുമ്പോള്‍, ദി ലൈനിലെ നഗരവാസികള്‍ക്ക് വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ അനുഭവിക്കാനാവും. 34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 50,000 കോടി മുതൽ മുടക്കുള്ള പദ്ധതി ഒന്നേമുക്കാൽ ലക്ഷം തൊഴില്‍ അവസരങ്ങളായിരിക്കും സൃഷ്ടിക്കുക. 2024ൽ ആദ്യ ഘട്ടവും, 2030ല്‍ സമ്പൂര്‍ണ നിര്‍മ്മാണവും പൂര്‍ത്തിയാവുന്നതോടെ 'ദി ലൈന്‍' പദ്ധതി ലോകത്തെ അപൂര്‍വ നഗരങ്ങളിലൊന്നായി മാറും. സൗദി പുതിയ സൗദിയും
Read also: സൗദി അറേബ്യയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു