2021 മൂന്നാം പാദം മുതൽ വനിതാ ജീവനക്കാരുടെ എണ്ണം ക്രമാനുഗതമായി ഉയരാന്‍ തുടങ്ങി. ഈ വര്‍ഷം ആദ്യ പാദത്തോടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിട്ടു.
റിയാദ്: സൗദി അറേബ്യയിൽ സ്വദേശികളായ വനിതാ തൊഴിലാളികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്. മൂന്ന് വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി യുവതികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2021 മൂന്നാം പാദാദ്യം മുതല്‍ 2024 ഒന്നാം പാദാവസാനം വരെയുള്ള കാലത്ത് 4,15,978 സൗദി വനിതകള്‍ക്കാണ് ജോലി ലഭിച്ചത്.
ഇതോടെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സൗദി വനിതാ ജീവനക്കാര്‍ 10,96,000 ഓളമായി. 2021 രണ്ടാം പാദത്തില്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി വനിതാ ജീവനക്കാര്‍ 6,80,000 ആയിരുന്നു. മൂന്നു വര്‍ഷത്തിനിടെ ഗോസി രജിസ്‌ട്രേഷനുള്ള സൗദി വനിതാ ജീവനക്കാരുടെ എണ്ണം 61.17 ശതമാനം തോതില്‍ ഉയര്‍ന്നു. തുടര്‍ച്ചയായി 11-ാം പാദത്തിലാണ് വനിതാ ജീവനക്കാരുടെ എണ്ണം ഉയരുന്നത്.
2021 മൂന്നാം പാദം മുതൽ വനിതാ ജീവനക്കാരുടെ എണ്ണം ക്രമാനുഗതമായി ഉയരാന്‍ തുടങ്ങി. ഈ വര്‍ഷം ആദ്യ പാദത്തോടെ സൗദി വനിതാ ജീവനക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിട്ടു. ഇക്കാലയളില്‍ സൗദി പുരുഷ ജീവനക്കാരുടെ എണ്ണം 20.89 ശതമാനം തോതില്‍ മാത്രമാണ് ഉയര്‍ന്നത്. മൂന്നു വര്‍ഷത്തിനിടെ 2,89,000 ഓളം സൗദികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. ഈ വര്‍ഷം ആദ്യ പാദത്തെ കണക്കുകള്‍ പ്രകാരം ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത 16.7 ലക്ഷത്തോളം സൗദി പുരുഷ ജീവനക്കാരുണ്ട്.
പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം