സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 13 പേർ കൂടി മരിച്ചു

By Web Team  |  First Published Nov 28, 2020, 8:30 PM IST

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5018  ആയി കുറഞ്ഞു. ഇതിൽ 675 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 


റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് 13 പേർ മരിച്ചു. 220 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ 401 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,56,911 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,46,023 ആയി ഉയർന്നു. ആകെ മരണസംഖ്യ 5870 ആണ്. 

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 5018  ആയി കുറഞ്ഞു. ഇതിൽ 675 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി.  മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 55. ജിദ്ദ 28, മദീന  15, മക്ക 12, തബൂക്ക് 8, ബനീ ഹസൻ 7, ത്വാഇഫ് 7, ദമ്മാം 6, നജ്റാൻ 6, അബഹ 5, ഖമീസ് മുശൈത് 5, വാദി ദവാസിർ 5, മുബറസ് 3, ഹുഫൂഫ് 3 എന്നിങ്ങനെയാണ് പ്രധാന  നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

Latest Videos

click me!